FunLokam.Com  
      FAQ   Search   Memberlist   Usergroups   Register   Profile   Private messages   Watched Topics   Log in     
Free SMS to India
Orkut Heart Scrap Generator


 
Post new topic   Reply to topic    Thank Post    ..FunLokam.Com.. Forum Index Cool Jokes & SMS Corner
Board Alert Board Message
There are 2 posts to view in this topic if you are logged in.
Please Login or Register for checking all posts!!
Back to top  Login here and be redirected to this Topic Register
View previous topic :: View next topic  
Author Message
Kiran M Sajeev
UKG
UKG
Kiran M Sajeev

Gender: Gender:Male
Joined: 08 Aug 2008
Posts: 74

Bank: 0 FunDollar

Current Location: unknown IP
User Country: India
User's local time:
2012 May 20 - 4:42 PM
Reputation: 37.6Reputation: 37.6Reputation: 37.6Reputation: 37.6

87.1 FunDollar

Medals: None
Items


Kiran M Sajeev is offline 

PostPosted: 02 February 2011, 11:10 pm    Post subject:
1001 Endosulphan Recipes
Reply with quote

എന്‍ഡോസള്‍ഫാന്‍ കൊണ്ട് 1001 വിഭവങ്ങള്‍

കുമ്പളങ്ങ കൊണ്ട് 1001 കറികള്‍ എന്ന പേരില്‍ 12 പാചകക്കുറിപ്പ് ഗ്രന്ഥങ്ങള്‍ രചിച്ച കൊച്ചിയുടെ രുചിയറിഞ്ഞ കോക്കി തോമസ് മാഷിന്‍റെ ഏറ്റവും പുതിയ ഗ്രന്ഥമാണ് എന്‍ഡോസള്‍ഫാന്‍ വിഭവങ്ങള്‍. എന്‍ഡോസള്‍ഫാന്‍ കൊണ്ട് ഉണ്ടാക്കാവുന്ന 1001 രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. എല്ലാ എന്‍ഡോസള്‍ഫാന്‍ വിഭവങ്ങളും മാഷും കുടുംബവും വര്‍ഷങ്ങളായി കഴിച്ചുവരുന്നതാണെന്നതിനു പുറമേ ഈ എന്‍ഡോസള്‍ഫാന്‍ വിഭവങ്ങളാണ് മാഷിന്‍റെയും കുടുംബത്തിന്‍റെയും ആരോഗ്യത്തിന്‍റെയും പുരോഗതിയുടെയും അടിസ്ഥാനമെന്നതും പുസ്തകത്തിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.

പുസ്തകത്തില്‍ പറയുന്ന വിഭവങ്ങള്‍ ഉള്‍പ്പെടുത്തി എന്‍ഡോ ഫുട്ഡ് എന്ന പേരില്‍ പുതിയൊരു ഫാസ്റ്റ് ഫുഡ് സര്‍വീസ് തുടങ്ങുമെന്നും പാര്‍ലമെന്‍റില്‍ ഇത് സൗജന്യമായി വിതരണം ചെയ്യുമെന്നും പുസ്തകപ്രകാശനച്ചടങ്ങില്‍ വച്ച് തോമസ് മാഷ് പറഞ്ഞു. പാവപ്പെട്ട കുട്ടികള്‍ക്ക് അംഗന്‍വാടികള്‍ വഴി എന്‍ഡോ ഫുട്ഡ് സൗജന്യമായി വിതരണം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ സോണിയ സള്‍ഫാന്‍ യോജന എന്ന പേരില്‍ പുതിയൊരു പദ്ധതി തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്.

പോളിയോ വാക്സിന്‍ പോലെ എന്‍ഡോസള്‍ഫാന്‍ രാജ്യത്തെ എല്ലാ കുട്ടികളിലും കുത്തിവയ്‍ക്കുന്നതിനു നടപടി എടുക്കുമെന്ന് പുസ്തക പ്രകാശനച്ചടങ്ങില്‍ കേന്ദ്രമന്ത്രി റോസപ്പള്ളി രാമകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് തെളിയിച്ച എന്‍ഡോസള്‍ഫാന്‍ കേരളത്തിലെ ഇടതുപക്ഷ ക്ഷുദ്രജീവികളെ കൊന്നൊടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും റോസപ്പള്ളി പറഞ്ഞു. കേരളത്തില്‍ ആരോഗ്യമുള്ള ഒരു തലമുറ വളര്‍ന്നുവരുന്നത് പാര്‍ട്ടിയുടെ അക്രമങ്ങള്‍ക്ക് ദോഷകരമാകുമെന്ന ഭീതി മൂലം എന്‍ഡോസള്‍ഫാന്‍ എന്ന ദിവ്യൗഷധം വിഷമാണെന്ന കള്ളപ്രചരണം നടത്താന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ കൂട്ടുനില്‍ക്കുകയാണ്.

പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടിയുടെ അക്രമത്തിനിരയായ കുട്ടികളെ എന്‍ഡോസള്‍ഫാന്‍റെ ഇരകളായി ചിത്രീകരിച്ച് ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും കാരണമാകുന്ന എന്‍ഡോസള്‍ഫാന്‍റെ ഉപയോഗം തടയാനാണ് ഇടതുസര്‍ക്കാരിന്‍റെ നീക്കം. ലോകം അഗീകരിച്ച എന്‍ഡോസള്‍ഫാന്‍ ഔഷധത്തിന്‍റെ ഉപയോഗം തടയുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തുമെന്നും കേരളത്തിലെ എല്ലാ കുട്ടികള്‍ക്കും എന്‍ഡോസള്‍ഫാന്‍ നല്‍കുന്നുണ്ട് എന്നുറപ്പു വരുത്താന്‍ വേണ്ടി വന്നാല്‍ കേന്ദ്രസേനയെ ഇറക്കുമെന്നും കേന്ദ്രമന്ത്രി റോസപ്പള്ളി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ വിഷമാണെന്ന് ആഗോളതലത്തില്‍ ചില തീവ്രവാദസംഘടനകള്‍ പ്രചാരണം നടത്തുന്നുണ്ട്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി എന്‍ഡോസള്‍ഫാനെ ഇല്ലാതാക്കാനുള്ള രാജ്യാന്തരനീക്കത്തെ എന്തു വിലകൊടുത്തും തടയുമെന്നും വേണ്ടി വന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കുന്നതിനായി രാജ്യത്ത് തന്നെ പത്തോ പതിനഞ്ചോ ഫാക്ടറികള്‍ തുടങ്ങുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ വിഭവങ്ങളുടെ ആദ്യപ്രതി ഏറ്റുവാങ്ങിയ കേന്ദ്രമന്ത്രി റോസപ്പള്ളി എന്‍ഡോ ഫുട്സിന്‍റെ ഫാക്ടറി കെട്ടിടത്തിന്‍റെ തറക്കല്ലിട്ടു. എന്‍ഡോസള്‍ഫാന്‍ ബിരിയാണി,എന്‍ഡോസള്‍ഫാന്‍ സലാഡ്, എന്‍ഡോസള്‍ഫാന്‍ ഐസ്ക്രീം,എന്‍ഡോസള്‍ഫാന്‍ പിസ്സ തുടങ്ങി 1001 ഐറ്റങ്ങളാണ് പുസ്തകത്തിലുള്ളത്. എന്‍ഡോസള്‍ഫാനും കുമ്പളങ്ങയും ചേര്‍ത്തുള്ള തോമസ് മാഷിന്‍റെ സെപ്ഷല്‍ ഐറ്റങ്ങള്‍ വേദിയില്‍ വച്ചു തന്നെ മാഷ് ഉണ്ടാക്കി സദസ്സില്‍ വിതരണം ചെയ്തു
Back to top
View user's profile Send private message
Display posts from previous:   
Post new topic   Reply to topic    Thank Post    ..FunLokam.Com.. Forum Index Cool Jokes & SMS Corner All times are GMT + 5.5 Hours
Page 1 of 1
Board Alert Board Message
There are 2 posts to view in this topic if you are logged in.
Please Login or Register for checking all posts!!
Back to top  Login here and be redirected to this Topic Register

 
Jump to:  
You cannot post new topics in this forum
You cannot reply to topics in this forum
You cannot edit your posts in this forum
You cannot delete your posts in this forum
You cannot vote in polls in this forum

..FunLokam.Com.. topic RSS feed
Page created in 0.107 seconds with 32 SQL queries
     ..FunLokam.Com..  Funny Pictures, Malayalam tattukada Jokes, Free SMS to India!     
© 2006-2011 FunLokam.Com   Powered by phpBB © 2001, 2002 phpBB Group   c3s Theme © Zarron Media   phpBB SEO   IP Country Flag 2.9.2